Kerala Mirror

August 19, 2025

സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ് : ബിജെപി നേതാക്കളുടെ മൊഴിയെടുക്കും

തൃശൂർ : കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനൊരുങ്ങി വനം വകുപ്പ്. ഇതിനായി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് […]
August 19, 2025

ശ്രീനിവാസൻ വധക്കേസ്; നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അൻസാർ, ബിലാൽ, റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് രാജ വിജയരാഘവൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് […]
August 19, 2025

പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിച്ചില്ല; ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി അഭിവാദ്യം അര്‍പ്പിച്ച് ജി സുധാകരന്‍

ആലപ്പുഴ : ആലപ്പുഴയില്‍ നടന്ന സിപിഐഎമ്മിന്റെ പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. ഔദ്യോഗിക പരിപാടി പൂര്‍ത്തിയായ ശേഷം ജി സുധാകരന്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് […]
August 19, 2025

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു. […]
August 18, 2025

ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് പുറത്തുവിട്ടു

പറ്റ്ന : ബിഹാറിൽ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (എസ്ഐആർ) ഭാഗമായി തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. ഒഴിവാക്കപ്പെട്ട പേരുകൾ 19ന് പ്രസിദ്ധീകരിക്കണമെന്നും 22ന് […]
August 18, 2025

തൃശൂര്‍ വോട്ട് ചോരി : മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തൃശൂര്‍: തൃശൂര്‍ വോട്ട് ചോരി മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ രത്തന്‍ കേല്‍ക്കറുടെ ഓഫീസാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കൃഷ്ണ തേജക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ […]
August 18, 2025

കത്ത് ചോര്‍ച്ച വിവാദം; അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല, കേസ് പിന്നീട് കൊടുക്കാം : എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി : യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡല്‍ഹിയില്‍ പൊളിറ്റ് […]
August 18, 2025

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം

തിരുവനന്തപുരം : സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, […]
August 18, 2025

ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി

മലപ്പുറം : ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉൾപ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ […]