Kerala Mirror

February 3, 2026

കളമശേരിയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി : എറണാകുളം കളമശേരിയിൽ ബൈക്ക് അപകടം. മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.