Kerala Mirror

November 15, 2025

പാലത്തായി പീഡനക്കേസ് : പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ

കണ്ണൂര്‍ : പാനൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. […]
November 15, 2025

കോണ്‍ഗ്രസിന് തിരിച്ചടി; തിരുവനന്തപുരത്തെ മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ മേല്‍വിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടി വൈഷ്ണ […]
November 15, 2025

കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി; 3 പേര്‍ക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. 3 പേർക്ക് പരുക്കേറ്റു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ഇന്നലെ സിപിഐഎം നേതാവിനെയും കുടുംബത്തെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. ഇതിന് പിറകെയാണ് […]
November 15, 2025

ബിഹാർ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും ചില പാഠങ്ങൾ പകർന്നുനൽകുന്നു : എം.കെ സ്റ്റാലിൻ

ചെന്നൈ : ബിഹാർ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും ചില പാഠങ്ങൾ പകർന്നുനൽകുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൽപ്പേര് ഏറ്റവും മോശം നിലയിലാണുള്ളത്. കൂടുതൽ ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യത്തെ പൗരന്മാർ […]
November 15, 2025

വോട്ട് ചോരി : കർണാടകയിൽ ആദ്യ അറസ്റ്റ്; പിടിയിലായത് പശ്ചിമ ബം​ഗാൾ സ്വദേശി

ബം​ഗളൂരു : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ളയിൽ ആദ്യ അറസ്റ്റ്. കർണാടകയിലെ ക്രമക്കേടിൽ പശ്ചിമ ബംഗാൾ നാഡിയ സ്വദേശി ബാപി ആദ്യയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2023ൽ […]
November 15, 2025

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് […]
November 15, 2025

കോണ്‍ഗ്രസിലേക്കു പോകുമെന്ന പ്രചാരണം തെറ്റ്; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനപിന്തുണ വിലയിരുത്തണം : ജി സുധാകരന്‍

തിരുവനന്തപുരം : ആദ്യകാലത്തെ പോലെ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോയെന്ന് വിലയിരുത്തണമെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വര്‍ഗീയപാര്‍ട്ടികള്‍ക്കു പിറകെ ഒരു വിഭാഗം ജനം പോകാനുണ്ടായ സാഹചര്യം പഠിക്കണം. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് […]
November 14, 2025

എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയെ സമീപിക്കണം : ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വിജി അരുണ്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് […]
November 14, 2025

ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍ : ദീപാങ്കര്‍ ഭട്ടാചാര്യ

പട്‌ന : ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും പോള്‍ചെയ്ത വോട്ടിന്റെയും കണക്കുകള്‍ ഉദ്ധരിച്ചാണ് ദീപാങ്കര്‍ ഭട്ടാചാര്യ […]