Kerala Mirror

November 23, 2025

തദ്ദേശ തിരഞ്ഞെടുപ്പ് : പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ. മത്സരചിത്രം നാളെ വ്യക്തമാകും. സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ കണക്ക് ഇന്നു പുറത്തു വിടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. […]
November 23, 2025

ശബരിമല സ്വര്‍ണക്കൊള്ള : എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും […]
November 22, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തളളി

വയനാട് : തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന രവീന്ദ്രന്‍റെ പത്രിക തള്ളി. 23 ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ജി.രവീന്ദ്രന്‍റെ പത്രികയാണ് തള്ളിയത്. […]
November 22, 2025

ജി സുധാകരൻ കുളിമുറിയിൽ വീണ് പരിക്ക് പറ്റി ആശുപത്രിയിൽ

ആലപ്പുഴ : മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്ക്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തിയെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ […]
November 22, 2025

അന്‍വറിന്റെ വീട്ടില്‍ നിന്ന് കള്ളപ്പണം, നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് രേഖകള്‍ പിടിച്ചെടുത്തു : ഇഡി

മലപ്പുറം : പി.വി അന്‍വറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് ഇഡി. ബിനാമികളുടേതെന്ന് സംശയിക്കുന്ന പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുത്തുവെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെഎഫ്‌സിയില്‍ […]
November 22, 2025

ആലപ്പുഴ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ്‌വുമൺ അരുണിമ എം കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു

ആലപ്പുഴ : യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും […]
November 22, 2025

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് […]
November 22, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർഥികളില്ല

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളെ […]
November 22, 2025

പങ്കാളിക്ക് ക്രൂരമര്‍ദനം; യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

കൊച്ചി : പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. യുവതിയുടെ പരാതിയില്‍ ഗോപുവിനെതിരെ മരട് പൊലീസ് വധശ്രമത്തിന് […]