Kerala Mirror

December 16, 2022

പൊതു ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകിയില്ല, മുംബൈയിൽ യുവാവിനെ തലക്കടിച്ച് കൊന്നു

മുംബൈയിൽ പൊതു ശൗചാലയത്തിന്‍റെ സൂക്ഷിപ്പുകാരൻ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. രാഹുൽ പവാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സെൻട്രൽ മുംബൈയിലെ ദാദർ […]
December 15, 2022

ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ സുപ്രീംകോടതി പരിഗണിക്കരുത്‌- കേന്ദ്രനിയമമന്ത്രി

സുപ്രീംകോടതിയുമായുള്ള നിരന്തര വാക്‌പോരിനിടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് റിജ്ജു പാര്‍ലമെന്‍റിൽ പറഞ്ഞു. ഇതിനു പിന്നാലെ മന്ത്രിക്കെതിരേ […]
December 15, 2022

നീരവ് മോദിക്ക് തിരിച്ചടി: അപ്പീൽ തള്ളി

വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്‍റെ നീക്കത്തിനും തിരിച്ചടിയായി. […]
December 15, 2022

റീൽസ് ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽസ് ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്. മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപം 9 […]
December 14, 2022

മംഗളൂരു സ്ഫോടന കേസ്; പ്രതി മുഹമ്മദ് ഷാരിഖിന് സാമ്പത്തിക സഹായം നൽകിയതിൽ മലയാളികളും

മംഗളൂരു സ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആലുവ, മുനമ്പം, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ആദ്യഘട്ട തെളിവെടുപ്പ്. ഷാരിഖിന് സാമ്പത്തിക സഹായം നൽകിയ മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. […]
December 14, 2022

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് രഘുറാം രാജൻ

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് യാത്രയുടെ ഭാഗമായത്. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയം ,നോട്ട് നിരോധനം ,ജിഎസ്ടി എന്നിവ രാജ്യത്തിന്‍റെ […]
December 14, 2022

ഉദയനിധി ഇനി മന്ത്രി; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ […]
December 10, 2022

യുക്രെയ്ന്‍ യുദ്ധത്തില്‍ കേന്ദ്രംനിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്ത്: മന്ത്രി എസ്. ജയശങ്കര്‍

യുക്രെയ്ന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് നിന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഏതു പക്ഷത്താണെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. പാശ്ചാത്യശക്തികളുടെ വിലക്കു മറികടന്ന് ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ […]
December 10, 2022

ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്

ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്‌നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീകമലത്തിലാണ് യോഗം ചേരുക. നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള […]