Kerala Mirror

January 9, 2024

ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തി

ബംഗളൂരു :  ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തി. നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ടാക്‌സി കാറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ യുവതിയെ കര്‍ണാടക പൊലീസ് പിടികൂടുകായിരുന്നു. […]
January 9, 2024

രാമക്ഷേത്രം തുറന്നുകഴിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍ അയോധ്യ സന്ദര്‍ശിച്ചേക്കും : പ്രമുഖ ആര്‍ക്കിടെക്ട് ദിക്ഷു കുക്രേജ

ലഖ്‌നൗ : രാമക്ഷേത്രം തുറന്നുകഴിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍ അയോധ്യ സന്ദര്‍ശിച്ചേക്കുമെന്ന് പ്രമുഖ ആര്‍ക്കിടെക്ട് ദിക്ഷു കുക്രേജ. ഇത്രയുമധികം സന്ദര്‍ശകരുടെ വരവ് മുന്നില്‍ കണ്ട് ലോകമെമ്പാടുമുള്ള സമാനമായ മറ്റു പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളുടെ […]
January 9, 2024

രാഹുല്‍ ഗാന്ധിയേക്കാളും കൂടുതല്‍ ജനകീയകന്‍ നരേന്ദ്രമോദി ; പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കാര്‍ത്തി ചിദംബരം

ചെന്നൈ : രാഹുല്‍ ഗാന്ധിയേക്കാളും കൂടുതല്‍ ജനകീയകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം കാര്‍ത്തി ചിദംബരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.  ഒരു തമിഴ് […]
January 9, 2024

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. തുടക്കത്തില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.  കഴിഞ്ഞ മാസമാണ് […]
January 9, 2024

ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ; പുതിയ വിമാനത്താവളത്തിന് ഉള്ള നിര്‍ദേശം സര്‍ക്കാരിന്റെ സജീവപരിഗണനയില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മോശം ഭാഷയില്‍ മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിച്ചത് വിവാദമായതോടെ, ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ഇത് അവസരമാക്കി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. യുദ്ധ […]
January 9, 2024

ഗോവയിലെ ഹോട്ടലില്‍ നാലുവയസുകാരനെ കൊന്ന സംഭവത്തിൽ കൊലപാതകത്തിന്റെ പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനായിട്ടില്ല : പൊലീസ്

ബംഗളൂരു : ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ്. ഇവരുടെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത്   ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിന്റെ പിന്നിലെ […]
January 9, 2024

കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു

മംഗലൂരു : കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു. ശിവമോഗ ജില്ലയിലെ ഹോസനഗര താലൂക്ക് അരമനകൊപ്പ ഗ്രാമവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.  കെഎഫ്ഡി ( ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ) രോഗബാധ സ്ഥിരീകരിച്ചതിനെ […]
January 9, 2024

നീറ്റ് പിജി പരീക്ഷാ തീയതി ജൂലൈ ഏഴിലേക്ക് മാറ്റി

ന്യൂഡല്‍ഹി : മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി. ജൂലൈ ഏഴിലേക്ക് പരീക്ഷ മാറ്റി കൊണ്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് വിജ്ഞാപനം ഇറക്കി. നേരത്തെ മാര്‍ച്ച് […]
January 9, 2024

അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാക്കും : കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി

ഹൈദരാബാദ് : അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാകുമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. ഒരൊറ്റ ഗ്രാമം പോലും വിട്ടുപോകാതെ, എല്ലായിടത്തും തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ച് ജനുവരി […]