Kerala Mirror

January 18, 2024

ജല്ലിക്കെട്ട് കാളയ്ക്ക് തീറ്റയായി ജീവനുള്ള പൂവന്‍കോഴിയെ കൊടുക്കുന്ന വീഡിയോ പുറത്തുവിട്ട യൂട്യൂബര്‍ക്കെതിരെ കേസ്

ചെന്നൈ : ജല്ലിക്കെട്ട് കാളയ്ക്ക് പൂവന്‍കോഴിയെ ജീവനോടെ തിന്നാന്‍ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. സേലം ജില്ലയിലെ ചിന്നപ്പട്ടിയിലാണു സംഭവം. യുട്യൂബര്‍ രാഗുവിന്റെ അക്കൗണ്ടുകളിലാണു ദൃശ്യങ്ങള്‍ പങ്കുവച്ചത്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള […]
January 18, 2024

വഡോദര ബോട്ടപകടത്തില്‍ മരണസംഖ്യ 15 ആയി

ന്യൂഡല്‍ഹി : ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ മരണസംഖ്യ 15 ആയി. വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍  13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു.  അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. […]
January 18, 2024

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിൽ വിനോദയാത്രയ്‌ക്ക് പോയ സംഘത്തിന്റെ ബോട്ടാണ് അപകടത്തിൽ പെട്ടത്.  അപകടസമയത്ത് 27 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ന്യൂ സൺറൈസ് […]
January 18, 2024

പ്രാണപ്രതിഷ്ഠാ ചടങ്ങ് : തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി : അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ജനുവരി 22ന് 12.30നാണ് […]
January 18, 2024

തണുത്ത് വിറച്ച് ഊട്ടി ; താപനില പൂജ്യത്തിന് അരികില്‍

കോയമ്പത്തൂര്‍ : മരംകോച്ചുന്ന തണുപ്പില്‍ വിറയ്ക്കുന്ന ഊട്ടിയില്‍ താപനില പൂജ്യത്തിന് അരികില്‍. മഞ്ഞ് പുതച്ചു കിടക്കുന്ന ഊട്ടിയില്‍ ദൂരക്കാഴ്ച തടസ്സപ്പെട്ടിരിക്കുകയാണ്. കാലംതെറ്റിയ അതിശൈത്യം കാര്‍ഷിക മേഖലയെ ബാധിച്ചതായി കര്‍ഷകര്‍ ആശങ്ക രേഖപ്പെടുത്തി. അതിശൈത്യം പ്രദേശവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങളും […]
January 17, 2024

യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം : ഇന്‍ഡിഗോയ്ക്കും മിയാലിനും പിഴ

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും(മിയാല്‍) പിഴ ചുമത്തി വ്യോമയാന മന്ത്രാലയം. ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. […]
January 17, 2024

അയോധ്യയില്‍ 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല : അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും അരവിന്ദ് കെജരിവാള്‍. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഒരു ദിവസം താന്‍ കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.  ”എനിക്ക് രാം മന്ദിര്‍ സന്ദര്‍ശിക്കാന്‍ […]
January 17, 2024

പ്രാണപ്രതിഷ്ഠാ ചടങ്ങ് : ക്ഷണം നിരസിച്ച് ലാലു പ്രസാദ് യാദവ്

പട്ന : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്നു അദ്ദേ​ഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റു വിഭജനം പെട്ടന്നെടുക്കേണ്ട തീരുമാനമല്ലെന്നും ചർച്ചകൾ […]
January 17, 2024

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് എസ്‌കെഎം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക  സംഘടനകള്‍. അഞ്ഞൂറോളം കര്‍ഷക കൂട്ടായ്മകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് (എസ്‌കെഎം) ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  താങ്ങുവില ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ പലതവണ […]