Kerala Mirror

March 20, 2024

ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എ ജയ്പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ് മണ്ഡു എം.എല്‍.എയായിരുന്നു പട്ടേല്‍. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ‘ബി.ജെ.പിയുടെ ആശയങ്ങള്‍ തന്റെ പിതാവ് ടെക് ലാല്‍ മഹ്‌തോയുടെ ആശയങ്ങളുമായി […]
March 20, 2024

കോൺഗ്രസ് 12 സീറ്റിൽ, ബംഗാളിൽ ഇടത്-കോൺഗ്രസ് സീറ്റ് ധാരണയായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കും. ബാക്കി സീറ്റിൽ ഇടത് പാർട്ടികൾ മത്സരിക്കാൻ ധാരണയായി. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുർഷിദാബാദ് മണ്ഡലം സി.പി.എമ്മിന് നല്‍കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന […]
March 20, 2024

കേസ് ഏപ്രിൽ 22 ലേക്ക്, കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ ഹർജിയിൽ  ഇ.ഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി. ഇ.ഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ച കോടതി ഏപ്രിൽ 22ന് കേസ് പരിഗണിക്കാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്ന് ഇ ഡി വാദിച്ചു​. ഡൽഹി […]
March 20, 2024

കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ

ബെംഗളൂരു:  തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി […]
March 20, 2024

ഐടി റെയ്‌ഡിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി വാങ്ങിയത്  8 കോടിയുടെ ബോണ്ട്

ന്യൂഡൽഹി : കേന്ദ്ര ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവനയായി നൽകിയത്‌ എട്ടു കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ബീഫ്‌ കയറ്റുമതി കമ്പനികളിലൊന്നായ അല്ലാന ഗ്രൂപ്പിനു കീഴിൽ […]
March 20, 2024

നടപടി നേരിട്ട വ്യാജമരുന്ന് കമ്പനികൾ വാങ്ങിയത് 233 കോടിയുടെ ഇലക്‌ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: രാജ്യത്ത്‌ വ്യാജമരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും ഉൽപ്പാദിപ്പിച്ച്‌ വിറ്റഴിച്ച ഏഴ്‌ കമ്പനികൾ നടപടികളിൽനിന്ന്‌ രക്ഷതേടി കൈമാറിയത്‌ 233 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ. 35 മരുന്നുനിർമാണ കമ്പനികൾ ഏതാണ്ട്‌ 1000 കോടിയോളം ഇലക്‌ടറൽ ബോണ്ടുകളായി […]
March 19, 2024

ഡൽഹി മദ്യനയ അഴിമതി : കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് കവിത നൽകിയത് 100 കോടി രൂപ

ന്യൂഡല്‍ഹി: കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് ബിആർഎസ് നേതാവ് കെ കവിത നൽകിയത് 100 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഡൽഹി മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാളും മനീഷ് സിസോദിയയും […]
March 19, 2024

സുപ്രീംകോടതിയിൽ സ്റ്റേയില്ല ,സിഎഎ ഹർജികള്‍ ഏപ്രിൽ 9 ലേക്ക് മാറ്റി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി എപ്രിൽ ഒമ്പതി​ലേക്ക് മാറ്റിവെച്ചു. ഉപഹർജികളിൽ മറുപടി നൽകാൻ നാല് ആഴ്ചവേണമെന്ന് കേ​ന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച സുപ്രിം കോടതി മൂന്നാഴ്ച സമയമാണ് […]
March 19, 2024

രോഗമുക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബാബ രാം ദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി . ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് […]