Kerala Mirror

October 14, 2024

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; നാലു ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് […]
October 14, 2024

ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

ന്യൂ‍ഡൽഹി : ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയതന്ത്രണ കമ്മിറ്റിയുടെ തീരുമാനം. ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. പടക്കത്തിന്റെ നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.
October 14, 2024

ഉല്‍പ്പാദന, സേവന മേഖലയില്‍ കുതിപ്പ്; കേരളത്തിന്റെ ജിഎസ്ഡിപി ഉയര്‍ന്നു

കൊച്ചി : കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിന്റെ ജിഎസ്ഡിപിയില്‍ വര്‍ധന. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പുതുക്കിയ കണക്ക് അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.52 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷം 6.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. […]
October 14, 2024

പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ് സന്ദേശം; പരാതിയുമായി ചിത്ര

ചെന്നൈ : തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ എസ് ചിത്ര പൊലീസിൽ പരാതി നൽകി.10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന […]
October 14, 2024

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണി

ന്യൂഡല്‍ഹി : മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെവിമാനം ഇന്ദിര ഗാന്ധി […]
October 14, 2024

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത […]
October 14, 2024

നടന്‍ ബാല അറസ്റ്റില്‍

കൊച്ചി : നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. […]
October 14, 2024

ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം

ചെന്നൈ : കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് സംഘം […]
October 14, 2024

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണൽ കോൺഫറൻസ് നേതാവ് ഉമർ […]