Kerala Mirror

April 25, 2025

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ : നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാക് പ്രകോപനത്തിനു ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. […]
April 25, 2025

പഹല്‍ഗാം ആക്രമണം : അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു; രണ്ടുപേര്‍ പാകിസ്ഥാനികള്‍

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ ഭീകരരെ തിരിച്ചറിഞ്ഞു. അഞ്ചില്‍ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ പാകിസ്ഥാനികളാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. രണ്ടുപേരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരരായ അലിഭായ് അഥവാ […]
April 25, 2025

പഹൽ​ഗാം ഭീകരാക്രമണം : രാഹുൽ​ഗാന്ധി ഇന്ന് കശ്മീരിൽ; പരിക്കേറ്റവരെ സന്ദർശിക്കും

ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലെത്തും. അനന്തനാ​ഗിലെത്തുന്ന രാഹുൽ​ഗാന്ധി, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിക്കും. ഭീകരാക്രമണം ഉണ്ടായ പഹൽ​ഗാമിലേക്ക് പോകാൻ രാഹുലിന് അനുമതി നൽകുമോയെന്നതിൽ വ്യക്തതയില്ല. […]
April 25, 2025

കരസേനാ മേധാവി ഇന്ന് കശ്മീരില്‍, ബൈസരണ്‍ സന്ദര്‍ശിക്കും; അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍ : ഭീകരാക്രമണം ഉണ്ടായ കശ്മീരിലെ പഹല്‍ഗാമില്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് സന്ദര്‍ശിക്കും. ആക്രമണം നടന്ന ബൈസരണ്‍ താഴ് വര സന്ദര്‍ശിക്കുന്ന കരസേന മേധാവി, സേനയുടെ 15 കോര്‍പ്സുമായി സുരക്ഷാ അവലോകന […]
April 25, 2025

ഫ്ലാ​ഗ് മീറ്റിങ്ങിന് പാക് സൈന്യം എത്തിയില്ല; പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ജവാനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

ന്യൂഡല്‍ഹി : അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഫ്‌ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ […]
April 24, 2025

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നു; ഇന്ത്യന്‍ ജവാന്‍ പാക് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി : അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്. […]
April 24, 2025

അറബിക്കടലില്‍ ഇന്ത്യയുടെ ശക്തിപ്രകടനം; ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം, വിജയകരമെന്ന് നാവികസേന

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പല്‍ ഐഎന്‍എസ് സൂറത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അറബിക്കടലില്‍ ആകാശത്തേയ്ക്ക് തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് […]
April 24, 2025

പഹല്‍ഗാം ഭീകരാക്രമണം; അതീവ സുരക്ഷാ മേഖലയിലെ ഇന്‍റലിജന്‍സ് വീഴ്ച പരിശോധിക്കണം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം. തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നും […]
April 24, 2025

കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് […]