Kerala Mirror

May 30, 2025

പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിൽ വന്‍ സ്‌ഫോടനം; 5 മരണം, 34 പേർക്ക് പരുക്ക്

ചണ്ഡീഗഢ് : പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 5 മരണം. 30തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പഞ്ചാബ് മുക്ത്‌സര്‍ ജില്ലയിലെ സിംഗേവാലയിൽ വ്യാഴാഴ്ച […]
May 30, 2025

മോദി ആദ്യം നിങ്ങളുടെ ഭാര്യയെ സിന്ദൂരം അണിയിക്കൂ : മമത ബാനര്‍ജി

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുണ്ടായ പാകിസ്താനുമായുള്ള സൈനിക സംഘർഷം […]
May 30, 2025

പാകിസ്താനുമായുള്ള സംഘർഷം കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിന് ധൈര്യമോ കൗശലമോ സുതാര്യതയോ ഇല്ല : രേവന്ത് റെഡ്ഡി

ഹൈദരാബാദ് : പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിൽ ജയ് ഹിന്ദ് യാത്രാ സഭയ്ക്ക് മുന്നോടിയായി […]
May 29, 2025

ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ : കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ നവീന്‍ കുമാര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹാപൂര്‍ കോട്വാലിയില്‍ ഉത്തര്‍പ്രദേശ് പൊലീസിലെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ […]
May 29, 2025

അതിതീവ്ര മഴ : മൈസൂരു, ഊട്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

മൈസൂരു : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ മുതല്‍ […]
May 28, 2025

സർവകക്ഷി സംഘത്തിൻറെ കുവൈത്ത് സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം; ഗുലാം നബി ആസാദ് ആശുപത്രിയിൽ

കുവൈത്ത് സിറ്റി : ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് പങ്കുവെക്കാന്‍ കുവൈത്തിലെത്തിയ പ്രതിനിധി സംഘത്തിലെ അംഗം ഗുലാംനബി ആസാദിന് ദേഹാസ്വാസ്ഥ്യം. പിന്നാലെ അദ്ദേഹത്തെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വിവിധ പരിപാടികളിൽ പ​ങ്കെടുത്ത ഗുലാം നബി ആസാദിന് […]
May 27, 2025

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽ പരസ്യം; എംബസിയുടെ മുന്നറിയിപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഒഴിവിലേക്കായി അപേക്ഷിക്കാൻ വ്യാജ ലിങ്ക് വഴിയുള്ള തൊഴിൽ പരസ്യം ശ്രദ്ധയിൽ പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. https://mahadjobs.com/job/indian-embassy-qatar എന്ന വ്യാജ ലിങ്ക് വഴിയാണ് തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് […]
May 27, 2025

ജയ്പൂരിൽ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ നാല് തൊഴിലാളികള്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു

ജയ്പൂര്‍ : മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ(Achal […]
May 26, 2025

ചാരവൃത്തി : സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തത്. 2023 മുതല്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ദേശീയ സുരക്ഷയുമായി […]