Kerala Mirror

December 18, 2025

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി ഏഴിന് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. ഹരജി ജനുവരി ഏഴിന് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആദ്യ ബലാത്സംഗക്കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം […]
December 18, 2025

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : ഹെലിപ്പാഡ് നിര്‍മിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി

പത്തനംതിട്ട : പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ഹെലിപ്പാഡ് നിര്‍മിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് പരാതി നല്‍കിയത്. രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം […]
December 18, 2025

ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ്

കൊച്ചി : ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പുതിയ സിനിമ റിലീസായിട്ടുണ്ട്. ഇതിന്റെ പ്രമോഷനായി വിദേശത്തേക്ക് പോകേണ്ടതുണ്ട്. ഇതിനായി പാസ്‌പോര്‍ട്ട് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷ […]
December 18, 2025

ബിഡിജെഎസ് മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : എന്‍ഡിഎയുടെ ഭാഗമായി പത്ത് വര്‍ഷം നടന്നു കാലു തളര്‍ന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ട്. അവര്‍ […]
December 18, 2025

പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനം ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ല : ആര്‍വി ബാബു

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച, ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം […]
December 18, 2025

ജിദ്ദ- കരിപ്പൂര്‍ വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു എന്ന് റിപ്പോര്‍ട്ട്

കൊച്ചി : ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു എന്ന് റിപ്പോര്‍ട്ട്. ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് ടേക്ക് ഓഫിനിടെ ടയറില്‍ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ […]
December 18, 2025

കിഫ്ബി മസാലബോണ്ട് : മുഖ്യമന്ത്രിക്ക് എതിരായ ഇഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി : കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും […]
December 18, 2025

നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

പട്‌ന : ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് ഡോ. […]
December 18, 2025

അന്തരീക്ഷ മലിനീകരണം : ഡല്‍ഹിയില്‍ പഴയ കാറുകള്‍ക്ക് പ്രവേശന വിലക്ക്; ഇന്ധനം ലഭിക്കാൻ പുക സര്‍ട്ടിഫിക്കറ്റ് നിര്ബന്ധം

ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ പഴയ കാറുകള്‍ക്ക് ഡൽഹിയിൽ പ്രവേശനം നിഷേധിച്ചു. ബിഎസ്-VI എഞ്ചിനുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കാണ് ഇന്നുമുതല്‍ പ്രവേശനം അനുവദിക്കാത്തത്. പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനവും ലഭിക്കില്ല. […]