Kerala Mirror

June 13, 2023

മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നു , മുൻ ഡിഐജി സുരേന്ദ്രനും ഐ ജി ലക്ഷ്മണയും പ്രതിപട്ടികയിൽ

കൊച്ചി : മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു  ഇവർക്കെതിരെ വഞ്ചനാ കുറ്റം അടക്കമുള്ള ചാർജുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് […]
June 13, 2023

സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ല , മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട് :മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽനിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന […]
June 13, 2023

മോൻസന് അനൂപ് 25 ലക്ഷം നൽകിയത് സുധാകരന്റെ സാന്നിധ്യത്തിൽ, സുധാകരന് 10 ലക്ഷം എണ്ണി നല്‍കിയതിനു സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും […]
June 13, 2023

കർഷക സമരം ബ്ളാക് ഔട്ട് ചെയ്തില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്റർ അടച്ചുപൂട്ടും-കേന്ദ്രം ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റർ സഹസ്ഥാപകൻ

ന്യൂഡൽഹി: കർഷക സമരം നടക്കുന്ന വേളയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായിരുന്നെന്ന ആരോപണവുമായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. കർഷകരുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവരുടെയും, സർക്കാരിനെ വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ കമ്പനിക്ക് ഇന്ത്യയിൽ നിന്ന് ‘നിരവധി […]
June 13, 2023

150 കിലോമീറ്റർ വേഗംവരെ വരാം , ബിപോർജോയ് കരതൊടുക ഗുജറാത്ത് കച്ചിലെ ജക്കാവുവിൽ

അഹമ്മദാബാദ്: ആശങ്കയുയർത്തിക്കൊണ്ട് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. കച്ച് ജില്ലയിലെ മാണ്ഡവിക്കും പാകിസ്താനിലെ കറാച്ചിക്കും ഇടയിലായി നിലംതൊടുമെന്നാണ് ആദ്യം പ്രവചിച്ചിരുന്നത്. രണ്ടുപ്രദേശങ്ങൾക്കും ഇടയിൽ കച്ചിലെ ജക്കാവുവിലാകും കാറ്റിന്റെ കരതൊടലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലത്തെ കണക്കുകൂട്ടൽ. […]
June 13, 2023

ക്രൈംബ്രാഞ്ച് ചുമത്തിയത് സാമ്പത്തി​ക തട്ടി​പ്പ്-ചതി​ക്കാനായി​ വ്യാജരേഖകൾ ചമയ്ക്കൽ വകുപ്പുകൾ, സുധാകരൻ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോടതിയിലേക്ക്. കെ സുധാകരൻ നിയമോപദേശം തേടി. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന. […]
June 13, 2023

അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പൊ​ഴി​യൂ​രി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം; ആനക്കാംപൊയിലിൽ മലവെള്ളപ്പാച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇ​വി​ട​ങ്ങ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ […]
June 13, 2023

റെയിൽവേ മന്ത്രിയുടെ വാദത്തിനു വിരുദ്ധം, ബാലസോർ ദുരന്തത്തിൽ അട്ടിമറിയെക്കുറിച്ച് സൂചനയില്ലാതെ സിബിഐ എഫ്.ഐ.ആർ

ഭുവനേശ്വർ : ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന റെയിൽവേ മന്ത്രിയുടെ വാദത്തിനു വിരുദ്ധമായി സിബിഐ എഫ്.ഐ.ആർ. പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശിക്കുന്നില്ല. IPC ചട്ടം […]