Kerala Mirror

August 16, 2025

ബംഗളുരുവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ കുടുങ്ങി കിടക്കുന്നു

ബംഗളൂരു : കെആര്‍ മാര്‍ക്കറ്റിനടുത്തുള്ള നാഗര്‍ത്തപ്പേട്ടിലുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ കടയും മുകളിലത്തെ നിലയില്‍ വീടുമെന്ന നിലയിലായിരുന്നു […]
August 16, 2025

മേഘവിസ്ഫോടനം; കശ്മീരിൽ മരിച്ചവരുടെ എണ്ണം 65 ആയി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കശ്മീരിലെ […]
August 16, 2025

മുംബൈയിൽ കനത്ത മഴ; രണ്ടു മരണം, രണ്ട് പേർക്ക് പരിക്ക്

മുംബൈ : മുംബൈയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​മുംബൈയിൽ […]
August 15, 2025

കനത്തമഴയിൽ ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി : ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ (ഹുമയൂണിന്റെ ശവകുടീരം) ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുന്നതിനിടെ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ശവകുടീരത്തിന്റെ താഴികക്കുടങ്ങളില്‍ ഒന്നിന്റെ ഒരു […]
August 15, 2025

ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആറുവയസുകാരൻ മരിച്ചു, 12 പേർക്ക് പരിക്ക്

ബംഗളൂരു : ബംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് വയസ്സുകാരന് ദാരുണാന്ത്യം. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതികളുടെ മകൻ മുബാറക് ആണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് […]
August 15, 2025

മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍ വിവാദത്തിൽ

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ‘സ്വാതന്ത്ര്യം അവരുടെ പോരാട്ടമായിരുന്നു. ഭാവിക്ക് രൂപം […]
August 15, 2025

സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രിയുടെ ആർഎസ്എസ് പ്രശംസ അസ്വീകാര്യം, ലജ്ജാകരം : സിപിഐഎം

ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിനിടയിലുള്ള പ്രധാനമന്ത്രിയുടെ ‘ആർഎസ്എസ്’ പരാമർശത്തിനെതിരെ സിപിഐഎം. പ്രസംഗത്തിൽ പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും പലപ്പോഴും നിരോധിക്കപ്പെട്ട വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സിപിഐഎം വിമർശിച്ചു. ഒരു ചരിത്ര സന്ദർഭത്തെ അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രിയെന്നും ആർഎസ്എസ് പരാമർശം […]
August 15, 2025

നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്ന പുതിയ ജിഎസ്ടി പരിഷ്കാരം ദീപാവലിക്ക് : പ്രധാനമന്ത്രി

ന്യൂഡൽഹി : പുതിയ ജിഎസ്ടി പരിഷ്കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ സുഖകരമാക്കും. […]
August 15, 2025

ചെങ്കോട്ടയിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം, ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ഭീകരരും അവരെ […]