Kerala Mirror

December 6, 2023

ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി അംഗീകാരം

റിയാദ് : വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരം. ടൂറിസം മേഖലയിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് […]
December 5, 2023

ഖലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിങ് റോഡ് ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ മരിച്ചു

ന്യൂഡല്‍ഹി : കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ അനന്തരവനും നിരോധിത ഖലിസ്ഥാനി സംഘടനയുടെ തലവനുമായ ലഖ്ബീര്‍ സിങ് റോഡ് (72) പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയിലെ ആശുപത്രിയിലായിരുന്നു മരണം.  നിരോധിത […]
December 5, 2023

2022 ല്‍ ഇന്ത്യയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ അഞ്ച് ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ 2022-ല്‍ അഞ്ച് ശതമാനം ഉയര്‍ന്ന് രണ്ട് ടണ്ണിലെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇപ്പോഴും ആഗോള ശരാശരിയുടെ പകുതിയില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘത്തിന്റെ […]
December 5, 2023

ഇസ്രയേൽ-ഹമാസ് യുദ്ധം അറുപതാം ദിവസം ; എല്ലാം നഷ്‌ടപ്പെട്ട്‌ അരക്ഷിതരായി ഗാസയിലെ ജനങ്ങൾ

ഗാസ : ഇസ്രയേൽ-ഹമാസ് യുദ്ധം 60 ദിവസം തികയുമ്പോൾ എല്ലാം നഷ്‌ടപ്പെട്ട്‌ അരക്ഷിതരായി ഗാസയിലെ ജനങ്ങൾ. രക്ഷയ്‌ക്കായി കേന്ദ്രീകരിക്കാൻ ഇസ്രയേൽ നിർദേശിച്ച തെക്കൻ മേഖലയിലടക്കം ഗാസയിൽ അങ്ങോളമിങ്ങോളം ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി. കിഴക്ക് ഷുജയ, തുഫ, […]
December 4, 2023

26/11 മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജയിലില്‍ കണ്ടെത്തി

കറാച്ചി : 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ഭീകരനുമായ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഇയാളെ നിലവില്‍ പാകിസ്ഥാനിലെ ദേരഘാസി ഖാന്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിനുള്ളിലാണ് സാജിദ് […]
December 4, 2023

 ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ 2023 ലെ വാക്ക് ആയി ‘ റിസ് ‘ നെ തെരഞ്ഞടുത്തു

ലണ്ടന്‍ :  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ 2023 ലെ വാക്ക് ആയി ‘ റിസ് ‘ നെ തെരഞ്ഞടുത്തു.  32,000ലധികം വോട്ടുകള്‍ നേടിയാണ് റിസ് ഒന്നാമതെത്തിയത്. ശൈലി, ആകര്‍ഷണം എന്നിങ്ങനെയാണ് ഈ വാക്കിന്റെ അര്‍ഥം.    […]
December 4, 2023

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം ; 12 പേരെ കാണാതായി

ജക്കാര്‍ത്ത : പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. 2,891 മീറ്റര്‍ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ […]
December 3, 2023

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം : ’48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ ലോകഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കും’;  ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ്‌സ്

ടെഹ്‌റാന്‍ : ഹമാസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഇസ്രയേലിനെ പരസ്യമായി ഭീഷണിപ്പെടുത്തി. അല്‍-അഖ്സ സ്റ്റോം ഓപ്പറേഷന്‍ പോലെ മറ്റൊരു സൈനിക നടപടി ഉണ്ടായാല്‍ 48 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ഭരണകൂടം തകരുമെന്നാണ് […]
December 3, 2023

യുഎഇ ദേശീയ ദിനാഘോഷം ; അന്താരാഷ്ട്ര വിമാനങ്ങളിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ച് : എയർ ഇന്ത്യ എക്സ്‌പ്രസ്

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങുകൾക്കാണ് […]