Kerala Mirror

January 3, 2026

ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്‌ഐടി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യണം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയേയും എസ്‌ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ […]
January 3, 2026

സോണിയയുമായി കൂടിക്കാഴ്ച ഒരുക്കിയത് ഞാനല്ല; പോറ്റിക്ക് നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട് : അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി […]
January 3, 2026

തൊണ്ടിമുതല്‍ കേസ് : ആന്റണി രാജു എംഎല്‍എ കുറ്റക്കാരന്‍

തിരുവനന്തപുരം : തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ […]
January 3, 2026

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രീനാരായണ ധർമത്തിന് വിരുദ്ധം : ഡിവൈഎഫ്ഐ

തിരുവനന്തപുരം : മാധ‍്യമപ്രവർത്തകനെ തീവ്രവാദിയെന്നു വിളിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്ഐ. വെള്ളാപ്പളിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീനാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ പരാമർശം […]
January 3, 2026

കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : സുരേഷ് ഗോപി

കൊല്ലം : സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു […]
January 3, 2026

പിണറായി സര്‍ക്കാർ നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കും : മീനാക്ഷി

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി. നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ ‘വര്‍ണ്ണചിറകുകളു’ടെ വേദിയില്‍ മീനാക്ഷി പറഞ്ഞു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ […]
January 3, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎല്‍മാരും മത്സരരംഗം ഉറപ്പിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ […]
January 2, 2026

ശബരിമല സ്വര്‍ണക്കവര്‍ച്ച; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം : വിഡി സതീശന്‍

കൊച്ചി : ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ‘പോറ്റിക്കൊപ്പം പടം എടുത്തത് കൊണ്ട് അടൂര്‍ പ്രകാശ് […]
January 2, 2026

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

കോട്ടയം : രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് പോഷക സംഘടനകളായ ബജ്റംഗ്ദളും വിഎച്ച്പിയുമാണെന്നും അദ്ദേഹം പറഞ്ഞു. […]