Kerala Mirror

February 18, 2024

ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം

ക്വീന്‍സ്ലന്‍ഡ് : ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദ്ദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ […]
February 16, 2024

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അന്തരിച്ചു

മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി അന്തരിച്ചു. തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാല്‍നിയുടെ മരണം ജയിലില്‍വെച്ചാണ്. 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണം. […]
February 16, 2024

ഗാസയിലെ  ആശുപത്രി തകർത്ത് ഇസ്രായേൽ സേന, ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു

ഗാസ : ഖാൻ യൂനിസിലെ ആശുപത്രി തകർത്ത് ഇസ്രായേൽ സേന ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു.  പുലർച്ചെ ഖാൻ യൂനിസിലെ നാസർ ആശു​പത്രിയിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത അര​ങ്ങേറിയത്. പുലർച്ചെ യുദ്ധടാങ്കുകളും മെഷീൻ ഗണ്ണുകളുമായെത്തിയ ഇസ്രായേൽ സേന ചുമര് […]
February 15, 2024

റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് പുടിൻ

മോസ്‌കോ : റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.വാക്സിനുകൾ  ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ പറഞ്ഞു. ഭാവിയിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള ക്യാൻസറിനുള്ളതാണ് […]
February 13, 2024

മുന്‍ റെക്കോഡ് തിരുത്തി ചൈന ; മഗ്ലേവ് ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 623 കിലോമീറ്ററിന് മുകളിൽ

ബെയ്ജിങ് : കാന്തികശക്തിയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ മഗ്ലേവ് പുതിയ റെക്കോഡ് കുറിച്ചതായി ചൈനയുടെ അവകാശവാദം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗം എന്ന മുന്‍ റെക്കോഡ് മഗ്ലേവ് ട്രെയിന്‍ തിരുത്തി കുറിച്ചതായാണ് ചൈന എയറോസ്‌പേസ് സയന്‍സ് […]
February 12, 2024

യുഎഇയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്

ദുബായ് : യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് […]
February 12, 2024

തെരഞ്ഞെടുപ്പില്‍ കൃത്രിമം ; പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ പെഷാവറില്‍ പ്രത്യക്ഷമായ കൃത്രിമത്വം നടന്നെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ പെഷാവര്‍- ഇസ്ലമാബാദ് […]
February 11, 2024

പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി ; പാകിസ്ഥാനില്‍ തൂക്കുസഭ

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്ഥാന്‍ തെഹരീക് പാര്‍ട്ടിക്ക് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 264 സീറ്റില്‍ 101 സീറ്റ് പിടിഐ വിജയിച്ചു. തെരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ […]
February 10, 2024

പാ​ക്കി​സ്ഥാ​നി​ല്‍ തൂ​ക്കു മ​ന്ത്രി​സ​ഭ, ഇമ്രാന്‍ഖാന്റെ പിന്തുണയുള്ള സ്വതന്ത്രർക്ക് അപ്രതീക്ഷിത മുന്നേറ്റം

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ തൂ​ക്കു മ​ന്ത്രി​സ​ഭ. ഫ​ലം പ്ര​ഖ്യാ​പി​ച്ച 252 സീ​റ്റു​ക​ളി​ല്‍ 97 സീ​റ്റു​ക​ളു​മാ​യി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ സ്വ​ത​ന്ത്ര​ർ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫും രം​ഗ​ത്തെ​ത്തി.സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് […]