Kerala Mirror

December 23, 2022

യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യയുടെ ആഗ്രഹം; ചർച്ചയ്ക്ക് തയ്യാറെന്ന് പുതിൻ

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുതിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം […]
December 23, 2022

ചൈന കൊവിഡ് കണക്കുകൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നില്ലെന്ന് ആരോപണം

ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.  ലോകാരോഗ്യ സംഘടന പുറത്ത് […]
December 21, 2022

ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം; ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് പാർട്ടി

മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം. ഒരു സ്ത്രീയുമായുള്ള ഖാൻ്റെ അശ്ലീല ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അതേസമയം ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ഖാന്‍റെ പാർട്ടി ആരോപിച്ചു. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് […]
December 21, 2022

കോവിഡ്: ചൈനക്കെതിരെ ആരോപണം, ആശുപത്രികളിൽ മൃതദേഹങ്ങൾ നിറയുന്നു

ചൈനയില്‍ വീണ്ടും കോവിഡ് രൂക്ഷമാവുന്നതിനിടെ അവിടുത്തെ സാഹചര്യത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഷി ജിന്‍പിങ് സര്‍ക്കാര്‍ […]
December 17, 2022

കോവിഡ് നിയന്ത്രണങ്ങൾ നീക്കി ചൈന

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കേസുകളും മരണങ്ങളും വൻതോതിൽ കൂടാനിടയുണ്ടെന്നു റിപ്പോർട്ട്. 2023ൽ 10 ലക്ഷത്തിലേറെ കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു യുഎസ് കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്‍റെ (ഐഎച്ച്എംഇ) പ്രൊജക്‌ഷൻ റിപ്പോർട്ടിൽ […]
December 6, 2022

ഇന്ത്യയുടെ അഭിമാനമാകാന്‍ ദീപിക പദുക്കോണ്‍ ലോകകപ്പ് ഫൈനലില്‍

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകകപ്പ് […]
November 30, 2022

പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഭീകരരുടെ ഒളിത്താവളത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് എകെ റൈഫിളുകൾ, ആറ് വെടിക്കോപ്പുകൾ, 69 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ, അഞ്ച് […]
November 30, 2022

അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 16 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം […]
November 30, 2022

ചൈനീസ് മുൻ പ്രസിഡന്‍റ് ജിയാങ് സെമിൻ അന്തരിച്ചു

മുന്‍ ചൈനീസ് പ്രസിഡന്‍റും ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്‍റെ ജന്മനാടായ ഷാങ്ഹായിയില്‍ വെച്ചായിരുന്നു അന്ത്യം. രക്താര്‍ബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 1989-ലെ […]