Kerala Mirror

November 4, 2023

തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂർ : തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗ ബാധിതരുടെ എണ്ണം എട്ടായി. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്‌ച മുൻപാണ് തലശ്ശേരി […]
November 4, 2023

തലശ്ശേരി ജില്ലാ കോടതിയില്‍ നൂറോളം പേര്‍ക്ക് അസ്വസ്ഥതയുണ്ടായതിനു കാരണം സിക വൈറസ് ബാധയെന്ന് സൂചന

കണ്ണൂര്‍ : തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് അസ്വസ്ഥതയുണ്ടായതിനു കാരണം സിക വൈറസ് ബാധയെന്ന് സൂചന.  രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കും വൈറസ് ബാധയാണോ […]
October 25, 2023

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരം : വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. […]
October 25, 2023

കാക്കനാട് ഭക്ഷ്യവിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി : കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്.  കഴിഞ്ഞ ബുധനാഴ്ച […]
October 19, 2023

ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിയിൽ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം : ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

കൊച്ചി : ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിയിൽ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒ പി ചികിത്സയായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനി […]
October 19, 2023

ഇടവിട്ടും തുടര്‍ച്ചയായും ഉള്ള മഴ ; പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത ജനങ്ങള്‍ ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ്

കൊച്ചി : ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം  തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.  രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ […]
October 16, 2023

വയനാട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ പിഴവ് : യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

കല്‍പ്പറ്റ : വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി.  സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് […]
October 9, 2023

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ […]
October 9, 2023

തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ […]