Kerala Mirror

August 25, 2023

പാലക്കാട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

പാലക്കാട് : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.