എറണാകുളം: തൃപ്പൂണിത്തുറയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം പ്രതി ചേർക്കും. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും ഉത്സവക്കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേർക്കുക. കേസിലെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരുടെ നിലഗുരുതരമായി തുടരുകയാണ്. […]