Kerala Mirror

July 15, 2023

ബാലരാമപുരത്ത് വീടിനു മുന്നിൽ കളിക്കുകയായിരുന്ന രണ്ടുവയസുകാരനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസുകാരനെ തെരുവുനായ ആക്രമിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന ദീക്ഷിതിനെയാണ് തെരുവുനായ കടിച്ചത്. കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ രക്ഷിച്ചു. പരിക്കേറ്റ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.