Kerala Mirror

August 27, 2023

മലപ്പുറത്ത് സുഹൃത്തിന്റെ എയർ ​ഗണ്ണിൽ നിന്നു വെടിയേറ്റു യുവാവ് മരിച്ചു

മലപ്പുറം : എയർ ​ഗണ്ണിൽ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്.  സുഹൃത്തിന്റെ എയർ ​ഗണ്ണിൽ നിന്നു അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.