പത്തനംതിട്ട : പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ പാറക്കടവില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശികളായ് സന്തോഷ്(19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വൈകുന്നേരം 5.30 നാണ് സംഭവം. […]