പത്തനംതിട്ട: മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനത്ത് വൻ ഭക്തജന പ്രവാഹം. ആയിരകണക്കിന് അയ്യപ്പ ഭക്തരാണ് കണ്ണുകൾ പൊന്നമ്പലമേട്ടിൽ ഉറപ്പിച്ച് മകരജ്യോതിക്കായി കാത്തു നിൽക്കുന്നത്.പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറ് മണിക്ക് സന്നിധാനത്ത് എത്തും. […]