പത്തനംതിട്ട : ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് രാഹുലിനെ വൈദ‍്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും രംഗത്തെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ചത്. […]