മൂന്നാർ : സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാന ‘പടയപ്പ’. ഡ്രൈവർ സമയോചിതമായ ഇടപെടലാണ് ആപത്ത് ഒഴിവാക്കിയത്. ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. […]