തിരുവനന്തപുരം:നിതി ആയോഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. 2020-21ലെ റിപ്പോർട്ടിലാണിത്. തൊട്ടുമുമ്പത്തെ വർഷങ്ങളിലും കേരളം തന്നെയായിരുന്നു മുന്നിൽ. തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ മുന്നിലെത്തിയത്. […]