ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ അറബിക്കടലിൽ എത്തി. ശ്രീലങ്കയിലും മാലി ദ്വീപിലും കനത്ത മഴ ലഭിച്ചു തുടങ്ങി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കാലവർഷം കേരളത്തിലെത്താൻ വൈകില്ലെന്ന് കാലാവസ്ഥാ ശാസ്‌ത്രജ്ഞർ അറിയിച്ചു. […]