തിരുവനന്തപുരം: തമിഴ്‌നാട് സർക്കാരിൽനിന്ന് 1076 കോടിയുടെ മെഗാ ഓർഡർ സ്വന്തമാക്കി വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെൽട്രോൺ. തമിഴ്‌നാട് ടെക്‌സ്റ്റ് ബുക്ക് ആൻഡ് എഡ്യൂക്കേഷണൽ സർവീസ് കോർപറേഷന്റെ മൂന്നു മത്സരാധിഷ്‌ഠിത ടെൻഡറുകളിൽ പങ്കെടുത്താണ് ഓർഡർ സ്വന്തമാക്കിയത്. […]