ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി സി.എം.ആര്‍.എല്‍ കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിട്ടു. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. […]