കോട്ടയം : മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാഹനത്തിൽ അഞ്ചുപേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു. മേലുകാവ് – ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. […]