ബ്രസീലിയ: ഗർഭിണിയായിരിക്കെ മുൻ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളിൽ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീൽ ഫുട്‌ബോൾ കോണ്‍ഫെഡറേഷൻ(സി.ബി.എഫ്). ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കി. വാർത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. […]