Kerala Mirror

July 25, 2023

ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

ചെന്നൈ : താംബരത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ജിഎസ്ടി റോഡിലാണ് സംഭവം. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.