Kerala Mirror

August 13, 2024

മദ്യലഹരിയിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: നഗരത്തിൽ മദ്യലഹരിയിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. എം.ജി റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാറിന്റെ സൈഡ് ഗ്ലാസ് തുറന്ന് എഴുന്നേറ്റുനിന്നായിരുന്നു യുവാക്കളുടെ സാഹസികാഭ്യാസം. സംഭവത്തിൽ മൂന്നുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.