ബംഗളൂരു : ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഇരുപത്തിയൊന്‍പതുകാരനായ മലയാളിയെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം, കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് എന്നിവരെയാണ് കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]