Kerala Mirror

February 25, 2026

ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനയച്ച കത്ത് പുറത്തുവിട്ട് ചെന്നിത്തല

തിരുവനന്തപുരം : ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച […]
February 25, 2026

കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

കോട്ടയം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി. കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തനിച്ചാണ് രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയത്. സൗഹൃദസന്ദര്‍ശനമെന്ന് കൂടിക്കാഴ്ചയ്ക്ക് […]
February 25, 2026

നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം; പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം

തിരുവന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി […]
February 24, 2026

പറവൂരിലെ കോൺഗ്രസ് മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജെപിയിൽ

തിരുവന്തപുരം : കോൺഗ്രസ് നേതാവും വടക്കൻ പറവൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായിരുന്ന വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സല പ്രസന്നകുമാറിനെ ഷാളിട്ട് സ്വീകരിച്ചു. എഐസിസി […]
February 24, 2026

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചു : മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാത […]
February 24, 2026

ഡൽഹി എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് ഉദയ് ഭാനു ചിബിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ 9 മണിയോടെയാണ് […]
February 24, 2026

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നു : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. […]
February 24, 2026

കേരള സ്റ്റോറി 2 സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട സിനിമ; ബിജെപി നേതാക്കൾക്ക് ബീഫ് ഡല്‍ഹിയില്‍ മമ്മി, കേരളത്തില്‍ യമ്മി : ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി : കേരള സ്റ്റോറി 2വിനെതിരെ സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ്. കേരള സ്‌റ്റോറി 2 പ്രൊപ്പഗാണ്ട ചിത്രമല്ല, സെപ്റ്റിക് ടാങ്ക് മൂവിയാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കേരള സ്റ്റോറി വിവാദത്തില്‍ എന്‍ഡി ടിവിയുടെ ചര്‍ച്ചയില്‍ […]
February 24, 2026

സര്‍ക്കാരിന് ആശ്വാസം; നവകേരള സര്‍വേയില്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി : നവകേരള സര്‍വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് […]