Kerala Mirror

March 3, 2026

ഇറാനില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

തെഹ്‌റാന്‍ : യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ […]
March 3, 2026

ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

മാഡ്രിഡ് : ഇറാനെതിരേ ആക്രമണം നടത്താൻ തങ്ങളുടെ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ. നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് വിമാനങ്ങൾ തിരിച്ചു പോയി. സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്ന് 15 യുഎസ് വിമാനങ്ങളാണ് […]
March 3, 2026

ഇറാൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ 2 കുവൈത്ത് സൈനികർ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി : ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് കുവൈത്തി സൈനികർ കൊല്ലപ്പെട്ടു. നാവികസേനയിലെ സർജന്‍റ് വലീദ് മജീദ് സുലൈമാൻ, സർജന്‍റ് അബ്ദുൽ അസീസ് അബ്ദുൽ മൊഹ്സിൻ ദാഅ്ജൽ നാസർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് […]
March 3, 2026

ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഖത്തര്‍

ദോഹ : ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍. ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും അഞ്ച് ഡ്രോണുകളും തടഞ്ഞു. രണ്ട് പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് […]
March 2, 2026

ഇറാനിയൻ ആക്രമണം : ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിവച്ചു

ദോഹ : ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിവച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റാസ് ലഫാനിലെ എൽഎൻജി ഉത്പാദന കേന്ദ്രത്തിലാണ് ഡ്രോൺ ആക്രമണം നടന്നത്. മിസൈദിലെ ഒരു […]
March 2, 2026

ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി

ടെഹ്റാൻ : ഇറാനിൽ ആണവ ചോർച്ച. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ആണവോർജ കേന്ദ്രത്തിൽ ചോർച്ചയുണ്ടായതായാണ് വിവരം. ആണവ വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടിവരും. രാജ്യാന്തര ആണവോർജ ഏജൻസിയാണ് […]
March 2, 2026

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാൻ

ടെഹ്‌റാൻ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി അവകാശപ്പെട്ടു. “സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനൽ പ്രധാനമന്ത്രിയുടെ ഓഫീസും […]
March 2, 2026

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

റിയാദ് : സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമിനടുത്തുള്ള റാസ് തനൂറയിലുള്ള എണ്ണശുദ്ധീകരണ ശാല താല്‍ക്കാലികമായി അടച്ചു. റിഫൈനറിയ്ക്ക് എതിരെ […]
March 2, 2026

ലബനനിലെ ഇസ്രയേല്‍ ആക്രമണം; 31 മരണം

ബെയ്‌റൂത്ത് : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് […]