Kerala Mirror

December 6, 2023

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി : മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്.  393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 16 മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും […]
December 5, 2023

നവ കേരള സദസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് കോവിഡ് കണക്കുകള്‍ മറച്ചു വയ്ക്കുന്നു : ഹൈബി ഈഡന്‍

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നുവെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് ഒത്തുകളിക്കുകയാണെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.  നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ […]
December 5, 2023

മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും : ആരോഗ്യ മന്ത്രി

തിരുവനന്തപുരം :  പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, […]
December 3, 2023

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി

മലപ്പുറം : വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അവശ നിലയിലായ കുട്ടിയെ മഞ്ചേരി […]
December 1, 2023

വൈറ്റ് ലങ് സിന്‍ഡ്രോം : ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം വിവിധ രാജ്യങ്ങളില്‍ പടരുന്നു

വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചുവെന്ന്  അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. […]
November 30, 2023

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’; എച്ച്‌ഐവി ഇല്ലാതാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ : ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എച്ച്‌ഐവി ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്‌ഐവി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ […]
November 30, 2023

അമേരിക്കയില്‍ കോവിഡ് വകഭേദം പിറോള പടരുന്നു

വാഷിങ്ടണ്‍ : അമേരിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2.86(പിറോള) രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി കേസുകളുടെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) റിപ്പോര്‍ട്ട് പ്രകാരം എല്ലാ അണുബാധകളെയും  അപേക്ഷിച്ച് അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെയാണ് […]
November 30, 2023

ചൈനയിലെ അജ്ഞാത ന്യൂമോണിയ : സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ; ജാ​ഗ്രത പാലിക്കണം : മുഖ്യമന്ത്രി 

മലപ്പുറം : ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും വിദഗ്ധ ഡോക്ടര്‍മാരും നിലവിലെ സാഹചര്യം […]
November 27, 2023

രാജ്യത്തെ ജില്ലാതല സര്‍ക്കാര്‍ ആശുപത്രി ചരിത്രത്തില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു

കൊച്ചി : രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിച്ച് ആരോഗ്യ മന്ത്രി വീണാ […]