Kerala Mirror

November 27, 2023

രാജ്യത്തെ ജില്ലാതല സര്‍ക്കാര്‍ ആശുപത്രി ചരിത്രത്തില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു

കൊച്ചി : രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിച്ച് ആരോഗ്യ മന്ത്രി വീണാ […]
November 26, 2023

ചൈനയിലെ അജ്ഞാത ന്യൂമോണിയ ; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ജാഗ്രത തുടരുന്നു : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ചൈനയിലെ അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിൽ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടർന്നു പിടിച്ചത്. കുട്ടികളിലെ അജ്ഞാത […]
November 26, 2023

പകര്‍ച്ചപ്പനി വ്യാപനം : മൂന്ന് ജില്ലകള്‍ളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് നിര്‍ദേശം.  പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ […]
November 25, 2023

ശസ്ത്രക്രിയ വിജയം ; ഹൃദയം ഹരിനാരായണനില്‍ മിടിച്ചുതുടങ്ങി

കൊച്ചി : ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയമെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം.  ഹരിനാരായണനെ ഐസിയുവിലേക്ക് മാറ്റിയതായും 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമെ ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമെന്ന് പറയാന്‍ […]
November 25, 2023

സെല്‍വിന്റെ ഹൃദയം പുതിയ മിടിപ്പിലേക്ക് ; 50 മിനിറ്റില്‍ തലസ്ഥാനത്തുനിന്ന് കൊച്ചിയില്‍ ;  രണ്ടര മിനിറ്റില്‍ ആശുപത്രിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ […]
November 24, 2023

ചൈനീസ് ന്യൂമോണിയ ; ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാർ : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : ചൈനയില്‍ പടരുന്ന എച്ച്9എന്‍2 വൈറസ് കേസുകളും ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനിയും നിരീക്ഷിച്ച് വരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇവ ഇന്ത്യയില്‍ പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം […]
November 23, 2023

ഇടവിട്ട് മഴ ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണം : ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആരോ​ഗ്യവകുപ്പിന്റെ കീഴിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. ആര്‍ആര്‍ടി, ഐഡിഎസ്പി യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ […]
November 23, 2023

ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം

ന്യൂഡല്‍ഹി : ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി […]
November 23, 2023

ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നു

ബെയ്ജിങ് : ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നതില്‍ ആശങ്ക. ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. രോഗത്തെ ഗൗരവത്തോടെ കാണുന്ന ലോകാരോഗ്യ സംഘടന വിവരങ്ങള്‍ […]