Kerala Mirror

April 12, 2024

പ്രചാരണത്തിനിടയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഇരുമുന്നണികളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും ടേണുകളും രണ്ടു മുന്നണികളെയും കുഴപ്പിക്കുന്നുണ്ട്. ഇനി കേവലം പതിനാറ് ദിവസമേ തെരഞ്ഞെടുപ്പിനുള്ളു. എന്നാല്‍ പ്രചാരണം തുടങ്ങിയ ഏപ്രിലിലെ ആദ്യ ദിവസങ്ങളെപ്പോലെയല്ല ഇപ്പോള്‍. പൗരത്വഭേദഗതി നിയമം മുതല്‍ […]
April 11, 2024

രാഷ്ട്രീയത്തിലെ ടൈംമിംഗ്, അത് എകെ ആന്റണിയെ കണ്ടുതന്നെ പഠിക്കണം

കെപിസിസി ഓഫീസില്‍ എകെ ആന്റണി നടത്തിയ വാർത്താസമ്മേളനം കണ്ടവര്‍ക്കൊക്കെ ഒരുകാര്യം മനസിലായിട്ടുണ്ടാകും, എകെ ആന്റണി എന്ന സീസണ്‍ഡ് പൊളിറ്റീഷ്യന്‍, ടൈമിംഗിന്റെ കാര്യത്തില്‍ ഇപ്പോഴും അഗ്രഗണ്യനാണെന്ന്. വാർത്താസമ്മേളനമായാലും രാഷ്ട്രീയപ്രസ്താവനയായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കലായാലും മകന്റെ രാഷ്ട്രീയനിലപാടിനെ തള്ളിപ്പറയുന്നതായാലും […]
April 11, 2024

കേരളാസ്‌റ്റോറിയുമായി കത്തോലിക്കാ രൂപതകൾ, നിലപാട് വ്യക്തമാക്കാതെ ഇരുമുന്നണികളും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശന്‍ കേരളാസ്‌റ്റോറി എന്ന വിവാദസിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ വലിയ എതിര്‍പ്പാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി കരുതിക്കൂട്ടി നടത്തിയ നീക്കത്തിന്റെ ഭാഗമാണ് ദൂരദര്‍ശനിലെ സിനിമാപ്രദര്‍ശനമെന്ന് ഇടതുവലതുമുന്നണികള്‍ […]
April 10, 2024

പിജെ ജോസഫിന്റെ പിന്‍ഗാമിയാര്? കേരളാ കോണ്‍ഗ്രസ് ജോസഫ് പിളരുമോ ?

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് കൊണ്ട് മുന്നണിക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് 15ഓളം സീറ്റുകളാണെന്നാണ് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തിയത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ മുന്നണിയില്‍ നിലനിര്‍ത്തി മാണി ഗ്രൂപ്പിനെ […]
April 9, 2024

ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് പങ്കില്ല, എല്ലാം സ്വന്തമായി ചെയ്താല്‍ മതിയെന്ന് കേരളത്തിലെ ബിജെപിയോട് സംഘനേതൃത്വം

കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലാദ്യമായി ആര്‍എസ്എസിന്റെ ഇടപെടലുകള്‍ കാര്യമായില്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. അവരെ നിരീക്ഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള നേതാക്കളും സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറും ഉണ്ട്. […]
April 8, 2024

ഭരണവിരുദ്ധ വികാരം ശക്തമെന്ന് വിലയിരുത്തൽ; പോളിംഗ് അടുക്കുമ്പോള്‍ യുഡിഎഫ് ആത്മവിശ്വാസത്തിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ കേരളത്തിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ വിജയസാധ്യതയെക്കുറിച്ച് കോണ്‍ഗ്രസിന് അല്‍പ്പം ഭയമുണ്ടായിരുന്നു. കണ്ണൂര്‍, വടകര, ആലത്തൂര്‍, പാലക്കാട്, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവയായിരുന്നു ആ സീറ്റുകൾ. എന്നാൽ ഹൈക്കമാൻഡിന് ഈ […]
April 6, 2024

ഈ തെരഞ്ഞെടുപ്പ് സീസണിലും നിശബ്ദരാണ് സമുദായനേതാക്കള്‍,ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല?

ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ദുര്‍ബലമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ സമുദായനേതാക്കളുടെയും മതമേലധ്യക്ഷരുടേതുമാണ്. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ലോക്‌സഭയിലേക്കായാലും നിയമസഭയിലേക്കായാലും എന്തിന് പഞ്ചായത്തിലേക്കായാല്‍ പോലും സമുദായ മതമേലധ്യക്ഷന്‍മാരുടെ തീട്ടൂരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഇറങ്ങുമായിരുന്നു. ഇത്തവണ […]
April 4, 2024

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ട്വന്റി20യുടെ ഭാവിയെന്ത് ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചരമക്കുറിപ്പെഴുതാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കിഴക്കമ്പലം ആസ്ഥാനമാക്കി കേരളത്തില്‍ വിപ്‌ളവം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാബു ജേക്കബിന്റെ ട്വന്റി20 യാണ് ആ രാഷ്ട്രീയപാര്‍ട്ടി. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു […]
April 3, 2024

ബംഗാളിലെ മൂര്‍ഷിദാബാദില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് ചങ്കാണ്

കൊൽക്കത്തക്ക് മുമ്പ് ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂര്‍ഷിദാബാദ്. പ്‌ളാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ സിറാജ് ഉദ് ദൗളയായിരുന്നു ബംഗാളിന്റെ അവസാനത്തെ നവാബ്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡീഷ, ഇന്നത്തെ ബംഗ്‌ളാദേശ് എന്നീ പ്രദേശങ്ങള്‍ അടങ്ങുന്ന ബംഗാള്‍ പ്രവശ്യ അടക്കി […]