Kerala Mirror

February 9, 2026

മുൻ മന്ത്രി വിഎസ് ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്നവർക്കതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഇഡി അന്വേഷണം വേണം : വിജിലൻസ്‌

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ […]
February 9, 2026

കൊച്ചി ബിനാലെയിൽ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം; നവി മുംബൈ സ്വദേശിക്കെതിരെ കേസ്‌

കൊച്ചി : കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. തായ്‌വാൻ പൗരയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുൻപ് നടന്ന അതിക്രമത്തിൽ കൊച്ചി സിറ്റി പൊലീസ് […]
February 9, 2026

സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി : സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യുമന്ത്രി കെ രാജന്‍, പ്രതിപക്ഷനേതാവ് വി […]
February 9, 2026

‘രക്ഷാകവചം’ : സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍. ‘രക്ഷാകവചം’ എന്ന പേരിലാണ് പദ്ധതി. തൊഴില്‍വകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവര്‍ക്കായാണ് രക്ഷാകവചത്തിന്റെ ആനുകൂല്യം ലഭിക്കുക. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ […]
February 8, 2026

പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് സുധാകരൻ വിട്ടു നിന്നിട്ടില്ല : കെസി വേണുഗോപാൽ

കൊച്ചി : പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് കെ. സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെറുതെ വാർത്തകളുണ്ടാക്കുകയാണെന്നും വ്യക്തി പരമായ ആവശ്യങ്ങളുള്ളതിനാലാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ […]
February 8, 2026

ബംഗ്ലാദേശിലെ ഹിന്ദു സമൂഹം പോരാടാൻ തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ കൂടെ നിൽക്കും : മോഹൻ ഭാഗവത്

മുംബൈ : ബംഗ്ലാദേശിലെ ഒന്നേകാൽ കോടി ഹിന്ദുക്കൾ അവിടെത്തന്നെ തുടരാനും പൊരുതാനും തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കുമെന്ന് ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത്. മുംബൈയിൽ ആർഎസ്എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമാണു ഭാഗവതിന്‍റെ […]
February 8, 2026

ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് മുസ്ലീം വൃദ്ധനെ രക്ഷിച്ച ദീപക്കിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : ബജ്‌റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം വയോധികനെ സംരക്ഷിച്ച ദീപക് കുമാറിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ദീപക്കിൻ്റെ ജിം ബ്രിട്ടാസ് സന്ദർശിച്ചു. ഒരു വർഷത്തെ ജിം വാർഷിക മെംബർഷിപ്പ് ബ്രിട്ടാസ് എടുത്തു. […]
February 8, 2026

ഭാര്യയ്ക്കും മക്കള്‍ക്കും യുകെ പൗരത്വം; വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കി ബിനോയ് വിശ്വം

തിരുവനന്തപുരം : ഭാര്യയ്ക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസില്‍ […]
February 8, 2026

കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു

ബംഗളൂരു : കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ […]