Kerala Mirror

April 1, 2025

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ […]
April 1, 2025

എന്‍ പ്രശാന്ത് ഐഎഎസ് രാജിക്ക് ?; ആകാംക്ഷ വര്‍ധിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി : ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ […]
April 1, 2025

കഞ്ചാവ് കേസിലെ പ്രതി അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു

കാസർകോട് : കഞ്ചാവ് കേസിലെ പ്രതി, അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. കുമ്പള ബംബ്രാണിയിലെ അബ്ദുൾ ബാസിത് ആണ് അക്രമിച്ചത്. കാസർകോട് നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ പ്രജിത്, കെ രാജേഷ് എന്നിവർക്കാണ് […]
April 1, 2025

കാട്ടുപന്നിയുടെ ആക്രമണം; ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും പരിക്കേറ്റു

തൃശ്ശൂര്‍ : ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുണ്ടത്തിക്കോട് സെന്ററില്‍ വച്ച് ബൈക്ക് യാത്രികരായ തിരൂര്‍ കടവത്ത് സുമ (46) മകന്‍ സായൂജ് (21) ഇവരെ പരിക്കുകളോടെ തൃശ്ശൂര്‍ അശ്വനി […]
April 1, 2025

പാര്‍ലമെന്റില്‍ നാളെ വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി : വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രനീക്കം. നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്ക് ഉള്ളില്‍ പ്രതിസന്ധിയില്‍ ആകും. പാര്‍ലമെന്റിന്റെ […]
April 1, 2025

കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യണം; മുഖപ്രസംഗവുമായി ദീപിക

കോട്ടയം : വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖപ്രസംഗവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യ മുന്നണി എതിര്‍ത്താലും ഭേദഗതി നിയമത്തിന് […]
April 1, 2025

സ്റ്റാർലൈനറിൽ വീണ്ടും പറക്കും; കഴിഞ്ഞ യാത്രയിലുണ്ടായ പോരായ്മകൾ പരിഹരിക്കുമെന്ന് സുനിതയും ബുച്ചും

ന്യൂയോര്‍ക്ക് : സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത വില്യംസും ബുച്ച് വിൽമോറും .നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. […]
April 1, 2025

ഭൂനികുതിയും വാഹന നികുതിയും കൂടി; വൈദ്യുതി നിരക്കും കൂടും

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളും ഇളവുകളും ആനുകൂല്യങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഭൂനികുതിയും വാഹന നികുതിയും കൂടി. വൈദ്യുതി ചാര്‍ജും യൂണിറ്റിന് 12 പൈസ വച്ച് കൂടും. സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ […]
April 1, 2025

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച […]