Kerala Mirror

February 22, 2026

നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 2 വീണ്ടും നീട്ടി

ന്യൂയോർക്ക് : നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 2 വീണ്ടും നീട്ടി. ദൗത്യം പ്രതിസന്ധിയിലായത് ഹീലിയത്തിൻറെ ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന്. റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് നാസ. അടുത്ത വിക്ഷേപണ തീയതി ഏപ്രിൽ ഒന്നിന്. രണ്ടാം വെറ്റ് […]
February 22, 2026

ലാൻഡിങ് ഗിയറിൽ പ്രശ്‌നം; കണ്ണൂർ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി

തിരുവനന്തപുരം : തിരുവനന്തപുരം എയർപോർട്ടിൽ ലാൻഡിങ് ഗിയറിൽ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഇറക്കി. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഗിയറിന് പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന […]
February 22, 2026

യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ല; ആഗോള തീരുവ 15 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ലോക രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ നടപടികള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള താരിഫ് 15 ശതമാനമാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പകരച്ചുങ്ക നടപടി യുഎസ് […]
February 22, 2026

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ചു; 20 യാത്രക്കാര്‍ക്ക് പരിക്ക്

തൃശൂര്‍ : കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മുന്നില്‍ പോകുകയായിരുന്ന ചെങ്ങന്നൂര്‍ […]
February 22, 2026

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ […]
February 21, 2026

വാടക നൽകിയില്ല; ആദ്യ ഹോം മത്സരം നാളെ നടക്കാനിരിക്കേ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഫിസ് മുറി പൂട്ടി ജിസിഡിഎ

കൊച്ചി : വാടക നൽകാഞ്ഞതിന്‍റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിഡിസിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കേയാണ് അപ്രതീക്ഷിത പ്രതിസന്ധി. മത്സരം ആസൂത്രണം ചെയ്യുന്നതിനായി എത്തിയ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിനിധികളെയും വാർത്താ […]
February 21, 2026

സോഷ്യല്‍ മീഡിയയില്‍ വൈറലായി വേടന്റെ വിവാഹ ക്ഷണക്കത്ത്

കൊച്ചി : റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ഫെബ്രുവരി 24 ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു’ എന്നാണ് […]
February 21, 2026

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടി ഓട്ടോ ടാക്‌സിയിലിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടി അപകടം. ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഓട്ടോ മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30ന് കണ്ണൂര്‍ മേലെ […]
February 21, 2026

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സുരക്ഷയ്ക്ക് ഒരു പൊലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും […]