കോഴിക്കോട്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പി.കെ. ബീനയെ ആണ് പിരിച്ചുവിട്ടത്. ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെ കൈക്കൂലി കേസില്‍ വിജിലന്‍സ് ഇവരെ പിടികൂടിയിരുന്നു. വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്പെന്‍ഷനിലായിരുന്നു. […]