Kerala Mirror

March 11, 2024

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി കണ്ടതായാണ് ഖാസിമാര്‍ അറിയിച്ചത്.