കൊല്ലം: അമേരിക്കയിലെ കലിഫോർണിയ സാൻമറ്റെയോയിൽ മരിച്ച കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. വ്യാഴാഴ്ച സാൻമറ്റെയോയിൽ തന്നെ സംസ്കാരം നടക്കും. ചിതാഭസ്മം വിമാനമാർഗം കൊല്ലത്ത് എത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അധികൃതർ മൃതദേഹം കെയർടേക്കർക്കു കൈമാറി. […]