കൊച്ചി: പ്രാർഥനയ്ക്കിടെയുണ്ടായ ഉഗ്രസ്ഫോടനത്തിന് ഞെട്ടലിലാണ് കളമശേരി സാമ്ര കൺവൻഷൻ സെന്ററിലെത്തിയ വിശ്വാസികൾ. കണ്ണടച്ചുള്ള പ്രാർഥന തുടങ്ങി അഞ്ചുമിനിറ്റിനു ശേഷമാണ് ഹാളിന്റെ നടുക്കായി മൂന്നു സ്ഫോടനങ്ങളുണ്ടായതെന്നും ഉഗ്രശബ്ദം കേട്ട് കണ്ണുതുറന്നപ്പോൾ കണ്ടത് ആളിപ്പടരുന്ന തീയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. […]