Kerala Mirror

October 14, 2024

ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

ന്യൂ‍ഡൽഹി : ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയതന്ത്രണ കമ്മിറ്റിയുടെ തീരുമാനം. ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. പടക്കത്തിന്റെ നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.