മാലദ്വീപിന്‍റെ തലസ്ഥാനമായ മാലെയിൽ നിർമാണ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 9 ഇന്ത്യക്കാർ അടക്കം 10 പേർ മരിച്ചു. ഒരാൾ ബംഗ്ലാദേശുകാരാണ്. മരിച്ച ഇന്ത്യക്കാർ തമിഴ്നാട്, ആന്ധ്ര സ്വദേശികളാണെന്നും ഇവരിൽ 2 പേർ സ്ത്രീകളാണെന്നും റിപ്പോർട്ടുണ്ട്. […]
സ്കൂൾ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ (42) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30നാണ് […]
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി […]
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായവർ ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. നിലവിൽ അറസ്റ്റിലായ 6 പേരും ചാവേറായ ജമേഷ മുബിനും ചേർന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കാൻ സ്ഫോടക […]
തൂക്കുപാല ദുരന്തമുണ്ടായ മോർബിയിലെ സിറ്റിങ് എംഎൽഎ ആയ മന്ത്രിക്ക് സീറ്റ് നിഷേധിച്ചും നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ മുൻ എംഎൽഎക്ക് സീറ്റ് നൽകിയും മുൻമുഖ്യമന്ത്രി വിജയ് രൂപാണിയെ ഒഴിവാക്കിയും ബിജെപിയുടെ ഗുജറാത്തിലെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. […]
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. […]
ആലപ്പുഴ ജില്ലയിലെ മുതുകുളം നാലാംവാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ് ഒരുസംഘം ആക്രമിച്ചത്. കമ്പിവടിയും മറ്റുമായി മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം […]
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര […]